Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhana Lakshmi Bank

ധ​ൻ​സ​മൃ​ദ്ധി, ധ​ൻ​വൃ​ദ്ധി ക്രെ​ഡി​റ്റ് കാ​ർ​ഡുകൾ അ​വ​ത​രി​പ്പി​ച്ച് ധ​ന​ല​ക്ഷ്മി ബാ​ങ്ക്

തൃ​​​ശൂ​​​ർ: യു​​​പി​​​ഐ സൗ​​​ക​​​ര്യ​​​മു​​​ള്ള ര​​​ണ്ടു റു​​​പേ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക്. ധ​​​ൻ​​​സ​​​മൃ​​​ദ്ധി, ധ​​​ൻ​​​വൃ​​​ദ്ധി എ​​​ന്നീ പേ​​​രു​​​ക​​​ളി​​​ലാ​​​ണ് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യ​​​ത്.

ബാ​​​ങ്കി​​​ന്‍റെ ഉ​​​ന്ന​​​ത നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​ൻ​​​പി​​​സി​​​ഐ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ധ​​​ൻ​​​സ​​​മൃ​​​ദ്ധി റു​​​പേ സെ​​​ല​​​ക്ട് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​കെ. അ​​​ജി​​​ത് കു​​​മാ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ധ​​​ൻ​​​വൃ​​​ദ്ധി റു​​​പേ പ്ലാ​​​റ്റി​​​നം ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​സൂ​​​ര്യ​​​രാ​​​ജാ​​​ണ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

റു​​​പേ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ ആ​​​ദ്യ കാ​​​ർ​​​ഡ് ചീ​​​ഫ് ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​റും ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രു​​​മാ​​​യ സ​​​ന്തോ​​​ഷ് കു​​​മാ​​​റി​​​നു കൈ​​​മാ​​​റി. എ​​​ൻ​​​പി​​​സി​​​ഐ ചീ​​​ഫ് റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് മാ​​​നേ​​​ജ​​​ർ ര​​​ജീ​​​ത് പി​​​ള്ള സ​​​ന്നി​​​ഹി​​​ത​​​നാ​​​യി.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ വി​​​മാ​​​ന​​​ത്താ​​​വ​​​ള ലോ​​​ഞ്ച് പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

Latest News

Corehub Up